FLASH NEWS

ഗാസ പോളിയോ ഭീഷണിയിൽ : ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന

WEB TEAM
July 24,2024 11:18 AM IST

ജനീവ : ആക്രമണ കെടുതികൾക്കിടെ ഗാസയിൽ പോളിയോ ഉൾപ്പടെയുള്ള സാംക്രമിക രോഗ ഭീഷണിയും. ഈ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഗാസയിലെ വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ്

ഡബ്ല്യുഎച്ച്ഒയുടെ പരാമർശം. ''ഈ സ്ഥിതി തുടർന്നാൽ യുദ്ധത്തിൽ മരിക്കുന്നവരേക്കാൾ കൂടുതൽപേർ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്ന അവസ്ഥയുണ്ടാകും. ഗാസയിലെ ജനങ്ങളിൽനിന്ന് സാംപിളുകൾ ശേഖരിച്ചു തുടങ്ങിയിട്ടില്ല. ഇതിനകം ആർക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല '' - ഡബ്ല്യുഎച്ച്ഒയുടെ പലസ്തീൻ മേഖല ആരോഗ്യ വിഭാഗം തലവൻ അയാദിൽ സാപർബെകോവ്  സാപർബെകോവ് വ്യക്തമാക്കി.

ഗാസാ മുനമ്പിലെ 6 ഇടങ്ങളിൽനിന്ന് ശേഖരിച്ച വെള്ളത്തിൽ ടൈപ്പ് 2 പോളിയോ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗ്ലോബൽ പോളിയോ ലബോറട്ടറി നെറ്റ്‌വർക്ക് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തകർന്ന ആരോഗ്യ സംവിധാനങ്ങളും ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അപര്യാപ്തതയും ആരോഗ്യസേവനങ്ങൾക്ക് ലഭിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം ചേർന്ന് ഗുരുതര സാഹചര്യമാണ് ഗാസയിലെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.